ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി മാടായിപള്ളിയിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

Kannadiparamba online news

പഴയങ്ങാടി : ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി ടൗണിലെ മാടായി പള്ളിയിൽ മോഷണം നടന്നു അഞ്ചോളം ഭണ്ഡാരങ്ങളിൽ മോഷണ ശ്രമം നടത്തി ഒരു ഭണ്ഡാരത്തിലെ മുഴുവൻ തുകയും നഷ്ട്ടമായി ഇന്ന് തിങ്കൾ കാലത്ത് പള്ളി തുറക്കാനെത്തിയ ജീവനക്കാരൻ പള്ളിയുടെ പ്രധാന ഗെയിറ്റ് തുറന്ന് കിടക്കുന്നത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയത് മൂലം നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിതീകരിച്ചത്. പ്രധാന കവാടത്തിനോട് ഭണ്ഡാരത്തിലെചേർന്നുള്ള ഭണ്ഡാരത്തിന്റെ ശ്രമം വിജയിച്ചില്ല തുടർന്ന് മൂന്ന് ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പള്ളികമ്മിറ്റി ഭാരവാഹികൾ എത്തി പഴയങ്ങാടി പോലീസിൽ പരാതി നൽകി പോലീസെത്തി പ്രാഥമിക പരിശോധന നടത്തി പള്ളിക്കകത്തുള്ള സി സി ടി വി യടക്കം പരിശോധന നടത്തേണ്ടതുണ്ട് ടൗണിൽ നടന്ന കവർച്ചയുടെ വിവരം അറിഞ്ഞ പ്രദേശവാസികൾ ഞെട്ടലിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!