വിഷു കൈനീട്ടവും ഉണ്ണിയപ്പവും വിതരണം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ് :വിഷുക്കണി ദർശനത്തിനായി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് വിഷുകൈനീട്ടവും ഉണ്ണിയപ്പവും വിതരണം നടത്തിയ ഉത്രവിളക്ക് മഹോത്സവ കമ്മറ്റിയുടെ പ്രവർത്തനം പുതിയ അനുഭവമായി. തൊഴുതുമടങ്ങുന്ന ഭക്തർക്ക് കിഴക്കേ ഗോപുരത്തിൽ നിന്നും വിഷുകൈനീട്ടവും മധുരവും നല്കി പുതുവർഷം സമ്പൽ സമൃദ്ധമാവട്ടെ എന്നാശംസിച്ചു കൊണ്ട് അവരെ യാത്രയാക്കിയത് ഏവർക്കും സന്തോഷാനുഭവമുണ്ടാക്കി. രാവിലെ 6 മണി മുതൽ 8.30 വരെ എത്തിയ ആയിരക്കണക്കായ ഭക്തജനങ്ങൾ കൈ നീട്ടവും ഉണ്ണിയപ്പവും സ്വീകരിച്ചു. കമ്മറ്റി പ്രസിഡൻ്റ് അഡ്വ: കെ. ഗോപാല കൃഷ്ണൻ, സെക്രട്ടറി പി.സി ദിനേശൻ, വൈ പ്രസിഡൻ്റുമാരായ കെ.വി. രാഗേഷ്, പി.പി. കൃഷ്ണനാചാരി, ജോ. സെക്രട്ടറിമാരായ റിജുനാരായണൻ, പി.പി.സുധീർ എക്സിക്യൂട്ടീവ് അംഗങ്ങളായ ചോറൻ ഗോപാലൻ, എം.ഒ. രാമകൃഷ്ണൻ, എ.സുനേഷ് , അമർ നാഥ് പി.വി, മോനിഷ്, നിധീഷ് ബാബു, അജിത്ത് കോട്ടത്ത്, പി.വി.അജിത്ത് , മഹേഷ് പുലൂപ്പി, എം. സുധാകരൻ, എ. കുമാരൻ, ട്രസ്റ്റി മെമ്പർ വിജയൻ, കെ.ഗംഗാധരനാചാരി, തിലേഷ് ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!