പോസ്റ്റല്‍ ബാലറ്റിന്റെ പരിശോധനയും വിതരണവും നടത്തി

Kannadiparamba online news

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിന്റെ സൂക്ഷ്മ പരിശോധനയും വിതരണവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എഡിഎം കെ നവീന്‍ ബാബുവിന്റെ മേല്‍നേട്ടത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. ഏഴു മണ്ഡലത്തിലേക്കായി ആകെ 14800 പോസ്റ്റല്‍ ബാലറ്റുകളാണ് എ ആര്‍ ഒമാര്‍ക്ക് വിതരണം ചെയ്തത്. ഭിന്നശേഷിക്കാര്‍, 85 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍, അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ എന്നിവരെ വോട്ട് ചെയ്യിക്കാനുള്ള പോസ്റ്റല്‍ ബാലറ്റുകളാണ് കൈമാറിയത്.

നിയമസഭ മണ്ഡലം, പോസ്റ്റല്‍ ബാലറ്റ് എണ്ണം


തളിപ്പറമ്പ് 2300

ഇരിക്കൂര്‍ 2400

അഴീക്കോട് 1500

കണ്ണൂര്‍ 1600

ധര്‍മടം 2500

മട്ടന്നൂര്‍ 2500

പേരാവൂര്‍ 2000

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!