കണ്ണൂർ: ദേശീയപാത നിർമ്മാണ പ്രവൃത്തിക്കായി ഇറക്കിയ 45,000 രൂപയുടെ 20 എം.എം കമ്പി മോഷണം നടത്തിയ ലോറി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കമ്പനി മാനേജർ കൊല്ലം അഞ്ചൽ മാവില കൃഷ്ണ കൃപയിലെ എസ്.ബാബുവിൻ്റെ പരാതിയിലാണ് കെ.എൽ.13.ബി.9690 നമ്പർ മിനിലോറി ഡ്രൈവർക്കെതിരെ മോഷണത്തിന് കേസെടുത്തത്. എളയാവൂർ മുണ്ടയാട് സ്റ്റേഡിയത്തിന് സമീപം ഇറക്കിയ കമ്പിയാണ് മോഷ്ടിച്ചു കടന്നുകളഞ്ഞത്.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

