പയ്യന്നൂര്‍: രാത്രിയിൽവീട്ടിലേക്ക് നടന്നു പോകുകയായിരുന്ന നിർമ്മാണ തൊഴിലാളിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു.കരിവെള്ളൂർ അയത്രവയലിലെ പരേതനായ ബീഡി തൊഴിലാളി ഭാർഗ്ഗവൻ്റെ മകൻ അനിൽ കൊക്കോട്ടിനെ (45)യാണ് ആക്രമിച്ചത്.കഴുത്തിന് വെട്ടേറ്റ യുവാവിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽഎട്ടോളം തുന്നലുകളുണ്ട്.
ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡരികിൽ വെച്ചാണ്
ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം ആക്രമിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ.എം.കെ.രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആളുമാറി ആക്രമിച്ചതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.
