കെ സുധാകരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Kannadiparamba online news

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ജില്ല വരണാധികാരികൂടിയായ ജില്ല കളക്ടർ അരുൺ.കെ.വിജയന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തി.

ഡിസിസി ഓഫീസിൽ നിന്നും പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമർപ്പണത്തിന് എത്തിയത്.

ഡി സി സി പ്രസിഡൻ്റ് അഡ്വ.
മാർട്ടിൻ ജോർജ്ജ്, എം എൽ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി ,സോണി സെബാസ്റ്റിയൻ ,സി എ അജീർ, ടി.ഒ മോഹനൻ, ഇല്ലിക്കൽ അഗസ്തി, വട്ടക്കണ്ടി അഹമ്മദ് ,മുസ്‌ലിഹ് മഠത്തിൽ ,ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,വി പി അബ്ദുൽ റഷീദ് ,കെ പ്രമോദ്,വി വി പുരുഷോത്തമൻ ചന്ദ്രൻ തില്ലങ്കേരി, കെ ജയന്ത്,കെ സി വിജയൻ ,എം പി മുഹമ്മദലി ,റിജിൽ മാകുറ്റി ,കെ സി മുഹമ്മദ് ഫൈസൽ ,സജീവ്‌ മറോളി ,ശ്രീജ മഠത്തിൽ , ശമീമ ടീച്ചർ ,രാജീവൻ എളയാവൂർ ,പി സി അഹമ്മദ് കുട്ടി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ഗാന്ധി ശില്പത്തിലും, യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയാണ് പത്രിക സമർപ്പണത്തിനായി കലക്ട്രേറ്റിലേക്ക് പുറപ്പെട്ടത്.പത്രിക സമർപ്പണത്തിന് കളക്ടറേറ്റിൽ എത്തുന്നതിനുമുമ്പായി മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ കെ.സുധാകരനെ അനുഗമിച്ചു.വാദ്യമേളവും മുദ്രാ വാക്യം വിളിയും പ്രവർത്തകർക്ക് ആവേശമായി.

വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് കെ.സുധാകരൻ പറഞ്ഞു.

നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കെ സുധാകരൻ പയ്യാമ്പലത്ത് സന്ദർശനം നടത്തി. മുൻ കാല നേതാക്കളുടെ പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.

മുസ്ലിം ലീഗ് നേതാവ് വി കെ അബ്ദുൽഖാദർ മൗലവിയുടെ കുടുംബം,ലീഗ് നേതാവ് കുഞ്ഞഹമ്മദ് സാഹിബ് ,എൻ രാമകൃഷ്ണന്റെ കുടുംബം എന്നിവരുൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ വസതികൾ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!