കണ്ണുർ: ദുബായിലേക്ക് ഡ്രൈവർ ജോലിക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സഹോദരങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തു.ചൊവ്വമുണ്ടയാട് സ്വദേശി ശ്രീ ദീപത്തിൽ രംഗീൽ ലക്ഷ്മണൻ്റെ (43) പരാതിയിലാണ് തൃശൂർ ചാവക്കാട് തോയക്കാട് സ്വദേശികളായ വി.വി.അമീർ ,സഹോദരൻ ഉമ്മർ എന്നിവർക്കെതിരെ കേസെടുത്തത്.2023 മെയ് എട്ടിന് ശേഷമാണ് പരാതിക്കാരൻ വിസക്കു വേണ്ടി പലതവണകളായി 2,10,000 രൂപ പ്രതികൾക്ക് ബേങ്ക് അക്കൗണ്ട് വഴി അയച്ചുകൊടുത്തത്.പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

