പഴയങ്ങാടി. സ്പെയിനിലെ ആശുപത്രിയിലെ റിസപ്ഷനിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. ചീമേനി കൊടക്കാട് ഓലാട്ട് സ്വദേശി കെ.വി.അശ്വിൻ്റെ (26) പരാതിയിലാണ് മാടായി എരിപുരത്തെ സജിത്ത് കുമാറിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.2019 മെയ് മാസം ബാങ്ക് വഴിയും നേരിട്ടും പരാതിക്കാരൻ വിസക്ക് 6,81,890 രൂപ നൽകിയെന്നും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

