കുറ്റ്യാട്ടൂർ:ചട്ടുകപ്പാറ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഡോക്യുമെൻ്ററി പ്രകാശനവും നടത്തി.
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു.വിരമിക്കുന്ന അധ്യാപകരായ സി.പി. ജയന്തി, കെ.ആർ.രജനി എ.കെ.രജിത എന്നിവർക്കുള്ള ഉപഹാരസമർപ്പണവും എം.ഷാജർനിർവ്വഹിച്ചു.
പി.ടി.എ. പ്രസിഡണ്ട് കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.കേരള ശാസ്ത്രസാഹിത്യ പരീഷത്ത് ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.പ്രഥമാധ്യാപകൻ എം.സി.ശശീന്ദ്രൻ റിപ്പോർട്ട്അവതരണം നടത്തി.
പ്രിൻസിപ്പാൾ എ.വി.ജയരാജൻ ,ഡയറ്റ് പ്രിൻസിപ്പാൾ വി.വി. പ്രേമരാജൻ തളിപ്പറമ്പ് സൗത്ത് എ. ഇ. ഒ. ജാൻസി ജോൺ, തളിപ്പറമ്പ് സൗത്ത് ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, കെ.നാണു, വി.പത്മനാഭൻ, ശ്രീലിഷ , പി . ഹരീന്ദൻ ,പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.ജില്ലാ , സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച കുട്ടികകൾക്ക് അനുമോദനവുംനടന്നു.തുടർന്ന് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

