രണ്ട് ഇടങ്ങളിൽ കാറപകടം; അഞ്ചുപേർക്കു പരിക്ക്

Kannadiparamba online news

എ​ട​ക്കാ​ട്: ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​യ്ക്ക് പോ​കു​ന്ന കാ​റാ​ണ് സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രു​ക്കേ​റ്റു. ആ​രു​ടെ​യും പ​രു​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല. ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

മ​ട്ട​ന്നൂ​ർ: ഉ​ളി​യി​ൽ കു​ന്നി​ൻ കീ​ഴി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​രി​ൽ നി​ന്നും മൈ​സൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റും ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്നും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി അ​പ​ക​ട​ത്തി​ൽ ഇ​രു കാ​റു​ക​ളു​ടെ​യും മു​ൻ ഭാ​ഗം ത​ക​ർ​ന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!