അബുദാബി: അബുദാബിയിൽ കണ്ണൂർ സ്വദേശിയായ വ്യവസായിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റസ്റ്റോറന്റും നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ റിയാസ് (55) ആണ് മരിച്ചത്.
രണ്ടു ദിവസം മുന്‍പ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് കുടുംബം അന്വേഷണം നടത്തി വരികയായിരുന്നു. വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു റിയാസ്.
പിതാവ്: അബ്ദുല്‍ റഹ്‌മാന്‍, മാതാവ്: ഷാഹിദ. മക്കള്‍: റിഷിന്‍ റിയാസ്, റിഷിക റിയാസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

