പയ്യാമ്പലം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

Kannadiparamba online news

കണ്ണൂർ: പയ്യാമ്പലം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആക്രി വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലായത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ് അറിയിച്ചു.പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.സി.പി സിബി കെ. തോമസിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ചയാണ് പയ്യാമ്പലത്തെ നാല് സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്കെതിരെ അതിക്രമം നടന്നത്.

ഒരുതരം ലായനി ഉപയോഗിച്ച് സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ അവസ്ഥയിലായിരുന്നു. സി പി എം നേതാക്കളായ ഇ കെ നയനാര്‍, കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ. ഭരതന്‍ എന്നീ നാല് നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഫോറന്‍സിക് ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശിയായ ഒരാളെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!