തടവുകാർക്ക് കഞ്ചാവ് എത്തിക്കുന്ന യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: സബ്ബ് ജയിലിൽ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ യുവാവ് പോലീസിനെ കണ്ട് കുതറിഓടി രക്ഷപ്പെട്ടു, ഒടുവിൽ കണ്ണൂരിൽ പിടിയിലായി.കൂത്തുപറമ്പ് കണ്ടേരിയിലെ നവാസ് മൻസിലിൽ പള്ളിക്കണ്ടി അർഷാദിനെ (35)യാണ് എസ്.ഐ.അഖിലും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിൽ കണ്ണൂർ തോട്ടട വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. സബ്ബ് ജയിലിലെ തടവുകാർക്ക് അസമയങ്ങളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പോലീസ് യുവാവിനെ കണ്ടത്. ഓടി രക്ഷപ്പെട്ട
പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!