വികസനത്തിന് വോട്ട് തേടി എം വി ജയരാജൻ അഴീക്കോട് മണ്ഡലത്തിൽ

Kannadiparamba online news


കണ്ണൂർ:
കേരള ഗൾഫ് യാത്രക്കാപ്പൽ അഴീക്കൽ തുറമുഖത്തിലെത്താനുള്ള ചർച്ച നടന്നതിലൂടെ കുതിപ്പിന് വേഗത കൂട്ടുന്ന അഴീക്കോട് മണ്ഡലത്തിലൂടെയാണ് വ്യാഴാഴ്ച എം വി ജയരാജൻ വോട്ടഭ്യർത്ഥിച്ചത്. ഗൾഫിൽ നിന്നുള്ള യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ബുധനാഴ്ചയാണ് ചർച്ച നടത്തിയത്. പത്ത് വർഷം വികസനം എന്തെന്നറിയാത്ത അഴീക്കോട് കഴിഞ്ഞ രണ്ടര വർഷമായി നടക്കുന്ന മുന്നേറ്റത്തിന് എം പി കൂടി നേരിന്റെ പക്ഷത്തുണ്ടായാൽ കുതിപ്പിന് വേഗമേറുമെന്ന് വോട്ടർമാർ. മണ്ഡലത്തിലെ മുക്കിലും മൂലയിലും എംഎൽഎയുടെ നേതൃത്വത്തിൽ ഏതെങ്കിലും തരത്തിലുള്ള വികസനം എത്തിയതിന്റെ ആവേശത്തിലാണ് ജനങ്ങൾ. മണ്ഡലത്തിലെ പാപ്പിനിശേരി നരയൻ കുളത്ത് നിന്നാരംഭിച്ച പര്യടനത്തിലെ സ്വീകരണം താളമേളങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. സ്വീകരണ കേന്ദ്രങ്ങളോരോന്നിലും ആഘോഷ തിമിർപ്പോടെയാണ് എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും ജയരാജനെയും നേതാക്കളെയും സ്വീകരിച്ചത്.
നരയൻകുളത്ത് നിന്നാരംഭിച്ച പര്യടനം ധർമ്മകിണർ, കീരിയാട് പയറ്റിക്കാവ് താഴെ, ചാലുവയൽ, കടലായി നാലുമുക്ക്, ചാൽ എകെജി ജംഗ്ഷൻ, ഉപ്പായിച്ചാൽ, കാപ്പിലെപീടിക, ചാലാട് ഭാനുസ്മാരകം, പള്ളിക്കുന്ന് പാലം, ഒണ്ടേൻ പറമ്പ് ബേങ്ക് കോളനി, അത്താഴകുന്ന്, പീടികതെരു എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഓണപറമ്പിൽ സമാപിച്ചു. അഴീക്കൽ ചാൽ കേന്ദ്രത്തിൽ ഫൈനാർട്‌സ് വിദ്യാർത്ഥിനി ആതിര രാജീവ് വരച്ച എം വി ജയരാജന്റെ ഫോട്ടോ കൈമാറി. സമാപന കേന്ദ്രത്തിൽ കാലാചാര്യൻ പയ്യന്നൂർ കൃഷ്മണി മാരാരെത്തി എം വി ജയരാജന് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. പയ്യാമ്പലത്ത് ജന നേതാക്കളുടെ സ്മൃതി കൂടീരം നശിപ്പിച്ചതറിഞ്ഞ് പര്യടനത്തിനിടയിൽ പയ്യാമ്പലവും സന്ദർശിച്ചിരുന്നു. എൽഡിഎഫ് നേതാക്കളായ കെ വി സുമേഷ് എംഎൽഎ, കെ സി ഹരികൃഷ്ണൻ, കെ വി ഉഷ, കെ ഗിരീഷ്‌കുമാർ, ടി രവീന്ദ്രൻ, എപി അൻവീർ, പി ചന്ദ്രൻ, കെ മോഹിനി, അബ്ദുൾ നിസാർ വായിപ്പറമ്പ്, എം അനിൽകുമാർ, കെ അബ്ദുൾ റഹീം, കുന്നുമ്പ്രം നാരായണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വെള്ളിയാഴ്ച ധർമടം മണ്ഡലത്തിലാണ് പര്യടനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!