കുട്ടികളുടെ അവധിക്കാലവായനാ ചലഞ്ചിന് നാളെ തുടക്കം

Kannadiparamba online news

മയ്യിൽ:
‘അവധിക്കാലത്ത് എത്ര പുസ്തകങ്ങൾ വായിക്കു’മെന്ന പേരിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനാചലഞ്ചിന് വെള്ളിയാഴ്ച തുടക്കമാവും. മധ്യവേനലവധിക്കാലത്ത് കുട്ടികൾ സ്വയം നിശ്ചയിക്കുന്നത്രയും പുസ്തകങ്ങൾ വായിച്ചാണ് ചലഞ്ചിൽ പങ്കാളിയാവുക. മുപ്പത്, അമ്പത് , എഴുപത് എന്നിങ്ങനെ ഗോൾഡൻ, പ്ലാറ്റിനം, ഡയമണ്ട് ചലഞ്ച് പൂർത്തിയാക്കുന്നവർക്കെല്ലാം വിസ്മയവാട്ടർ തീം പാർക്ക് യാത്ര ഉൾപ്പെടെയുള്ള സമ്മാനങ്ങളുണ്ട്. വായിച്ച പുസ്തകങ്ങൾ ആസ്വാദനമോ വായനാക്കുറിപ്പോ ചിത്രീകരണമോ വീഡിയോയോ എന്തെങ്കിലുമൊന്ന് തയ്യാറാക്കണം.
രാവിലെ 9.30ന് ചേരുന്ന കുട്ടിവായനക്കാരുടെ സംഗമത്തിൽ അവധിക്കാല വായനശാല തുറന്നാണ് ചലഞ്ചിന് തുടക്കം. ബിനോയ് മാത്യു ശിൽപശാല നയിക്കും. സംസ്ഥാന സർക്കാരിൻ്റെ ഉജ്വലബാല്യം പുരസ്കാര ജേതാവ് കെ വി മെസ്ന, അഖില കേരള വായനാമത്സര വിജയി എൻ കെ ദേവാഞ്ജന എന്നിവർ മുഖ്യാതിഥിയാകും. കുട്ടികൾ വീട്ടിലും ലൈബ്രറിയിലും ഒരുക്കുന്ന ‘കിളികൾക്ക് നീർക്കുടം’ പദ്ധതിക്കും ചടങ്ങിൽ തുടക്കമാവും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!