കണ്ണൂർ :അലങ്കാര ആഭരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ടു സ്ത്രീകൾ ആഭരണങ്ങൾ കവർന്നുരക്ഷപ്പെട്ടു. കണ്ണൂർ കാപിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന ആമിറ ഷോപ്പിലെ മുൻഭാഗത്തെ ഷെൽഫിൽ ഡിസ്പ്ലേ വെച്ച രണ്ടു മാല, കമ്മൽ എന്നിവയാണ് കവർന്നത്.ചുരിദാർ ധരിച്ച രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യത്തിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 20, 800 രൂപയുടെ സാധനങ്ങൾ കവർന്നുവെന്ന സ്ഥാപന ഉടമ കോഴിക്കോട് താമരശേരി സ്വദേശി അജ്മലിൻ്റെ (26) പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

