യുവജനവിരുദ്ധ സർക്കാറുകൾക്കെതിരയുള്ള പോരാട്ടം- പി കെ ഫിറോസ്

Kannadiparamba online news

കണ്ണൂർ :- ഈ വരുന്ന തിരഞ്ഞെടുപ്പിൽ രണ്ട് യുവജന വിരുദ്ധ സർക്കാറുകൾക്കെതിരെയുള്ള പോരാട്ടമാണ് യുവജനങ്ങൾ എന്ന നിലയിൽ നമ്മൾ നയിക്കേണ്ടതെന്ന് യു ഡി വൈ എഫ് സംസ്ഥാന കൺവീനർ പി കെ ഫിറോസ് പറഞ്ഞു. മോദിയും, പിണറായിയും ഒരേ തൂവൽ പക്ഷികളാണ്, ഇതുപോലെ പരാജിതരായ ഭരണാധികാരികൾ ഇന്നുവരെ കേരളത്തിലും ഇന്ത്യയിലും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. കണ്ണൂർ പാർലമെന്റ് മണ്ഡലം യു ഡി വൈ എഫ്, യു ഡി എസ് എഫ് നേതൃത്വത്തിൽ നടത്തിയ യൂത്ത് ലീഡേഴ്‌സ് മീറ്റ് കോൺക്ലെവ് ഉൽഘാടനം ചെയ്യ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ, കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ, സുധീഷ് കടന്നപ്പള്ളി, പി കെ നവാസ്, അജി എ കെ, മുഹമ്മദ്‌ ഷമ്മാസ്, അഡ്വ.വി പി അബ്‌ദുൾ റഷീദ്, അതുൽ എം സി,വി രാഹുൽ, ജെറിൻ വർഗീസ്,നസീർ പുറത്തിയിൽ, റുമൈസ റഫീഖ്, പി സി നസീർ, മുഹ്സിൻ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!