എം വി ജയരാജന്റെ പൊതുപര്യടനം ഇന്ന് തുടങ്ങും

Kannadiparamba online news


കണ്ണൂർ:
എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള പൊതുപര്യടനം ബുധനാഴ്ച തുടങ്ങും. രാവിലെ 8ന് തളിപ്പറമ്പ് മണ്ഡലത്തിലെ വടക്കാഞ്ചേരിയിൽ സിപിഐഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടിവി രാജേഷ് ഉദ്ഘാടനം ചെയ്യും.
പ്രചരണത്തിന്റെ ഭാഗമായി ജയരാജൻ മൂന്ന് ഘട്ടങ്ങളിലായി കണ്ണൂർ മണ്ഡലത്തിലെ പ്രധാന വ്യക്തികൾ, പൊതു-സ്വകാര്യസ്ഥാപനസ്ഥാപനങ്ങൾ, ഫാക്ടറികൾ, ആരാധനാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി വോട്ടഭ്യർഥിച്ചിരുന്നു. ഒന്നാം ഘട്ട പൊതുപര്യടനത്തിന്റെ ഭാഗമായി
8- വടക്കാഞ്ചേരി ചോയിച്ചിപ്പാലം, 8.30- പള്ളി വയൽ, 9-കീരിയാട്, 9.20-കരിമ്പം, 9.45 -ചവനപ്പുഴ (നോർത്ത് ) , 10പൂമംഗലം (പാച്ചേനി സ്മാരക വായനശാല ), 10.30 മഴൂർ യുവജന വായനശാല, 10.50-പടപ്പേങ്ങാട്, 11.15- ചാണോക്കുണ്ട്, 11.40- കട്ടയാൽ , 12-തലവിൽ, 12.20-രാമപുരം, 3 – കാഞ്ഞിരങ്ങാട്, 3.20 – വെള്ളാവ്, 3.40 പാച്ചേനി മേനച്ചൂർ, 4-പരിയാരം, 4.30- സി പൊയിൽ, 5 -കുപ്പം, 5.30- കീഴാറ്റൂർ, 6 – തൃഛംബരം, 6.30- ഉദയ കോടല്ലൂർ, 7-കൂവോട് , 7.20 ചേര,8- സി എച്ച് നഗർ, 8.20 – പുന്നകുളക്കുളങ്ങര കിഴക്ക്, 8.40 അയ്യങ്കോൽ, 9- ഇരുമ്പ് കല്ലിൻതട്ട്.
,28ന് അഴിക്കോട്,29 ന് ധർമടം,30- കണ്ണൂർ,ഏപ്രിൽ ഒന്ന് – പേരാവൂർ, 2 – ഇരിക്കൂർ, 4-മട്ടന്നൂർ എന്നിവിടങ്ങിൽ എത്തും. രണ്ടാംഘട്ട പര്യടനം ഏപ്രിൽ അഞ്ചിനും മുന്നാംഘട്ടം ഏപ്രിൽ 16 നും തുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!