കതിരൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസി ലെ എം.എ. ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീ ണ് മരിച്ചു. കതിരൂർ വേറ്റു മ്മൽ രതീഷ് റോഡിലെ ‘പ്രതീക്ഷ’യിൽ റാനിയ ഇബ്രാഹിം (22) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. കുഴഞ്ഞുവീണ റാനിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ബി.എ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് ഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് ഏറ്റുവാങ്ങിയിരുന്നു. പിതാവ്: കെ.പി.ഇ ബ്രാഹിം (ഷാർജ). മാതാവ് : നൗഷീദ. സഹോദരി: ഫാത്തിമ ഇബ്രാഹിം (വിദ്യാർഥിനി, കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് യൂണിവേഴ് സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചു. കബറടക്കം ബുധനാഴ്ച ആറാംമൈൽ മൈതാന പ്പള്ളി ഖബറിസ്താനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

