ഇന്ത്യൻജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യമുന്നണി അധികാരത്തിലെത്തണം; അഡ്വ.അബ്ദുൽ കരീം ചേലേരി

Kannadiparamba online news

ചാലാട്:ഇന്ത്യൻജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യമുന്നണിഅധികാരത്തിലെത്തേണ്ടത്അത്യന്താപേക്ഷിതമാണെന്ന് മുസ്ലിം ലീഗ്ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി
മതേതര-ജനാധിപത്യ മൂല്യങ്ങൾഉയർത്തിപ്പിടിക്കുന്നതിന് ഐക്യ ജനാധിപത്യ മുന്നണിസ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ചാലാട് തടുത്ത വയലിൽ യുഡിഎഫ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ ടി കെ ഹുസൈൻ അധ്യക്ഷത സ്ഥാനാർത്ഥി കെ സുധാകരൻമുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി.കെ അഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ റഷീദ് കവ്വായി, സി വി സന്തോഷ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, പി പി അബ്ദുൽ റഷീദ്, എസ് ടി യു ദേശീയ വൈസ്വി പ്രസിഡൻ്റ്എം.എ.കരീം,.സി.രാമകൃഷ്ണൻ,കെഉമ്മർ,സി.കെ.അബ്ദുൽ ഖാദർ , വാസിൽ ചാലാട്, നസീർ ചാലാട് ,ബി കെ ഹാരിസ്, കെ രൂപേഷ്, കെ സി രാജീവൻ പ്രസംഗിച്ചു. വസന്ത് പള്ളിയാമൂല സ്വാഗതം പറഞ്ഞു. ടി കെ ഉസൈൻ ചെയർമാനും വിസി രാധാകൃഷ്ണൻ വർക്കിംഗ് ചെയർമാനും വസന്ത പള്ളിയാംമൂല ജനറൽ കൺവീനറും ബി കെ ഹാരിസ് ട്രഷററുമാ യി 251 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് കൺവെൻഷൻ രൂപം നൽകി .മേഖലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അബദുൽ കരീംചേലേരി ഉൽഘാടനം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!