മുല്ലക്കൊടി:
കെ ഈ ഡബ്ല്യൂ എസ് എ (KEWSA)മയ്യിൽ യൂണിറ്റ് മാർച്ച് 24 വയർമാൻ ദിനം ആചരിച്ചു.രാവിലെ യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പതാക വന്ദനം നടത്തി.
നിരന്തരം നിർധനകുടുംബങ്ങൾക്കുള്ള സഹായ ഹസ്തം എന്നുള്ളനിലയിൽ നടത്തുന്ന “ഇത്തിരി സഹായം ഒത്തിരി വെളിച്ചം “പദ്ധതിയിൽ ഉൾപ്പെടുത്തി മുല്ലക്കൊടി കുറ്റിച്ചിറയിലുള്ള പി എസ് വില്ല്യംസ്, സിന്ധു സി ആർ എന്നവരുടെ കുടുംബത്തിന് ലഭിച്ച ലൈഫ് ഭവനത്തിന്റെ വയറിംഗ് ജോലികൾ ആദ്യ ഘട്ടം പൂർത്തിയാക്കി.
ഷിബു പി പി, രതീഷ്, ഗണേശൻ, സുശാന്ത് കെ എം, സദാനന്ദൻവാരക്കണ്ടി, സോജു എൻ വി, സുഭാഷ് കെ സി, സനൽ, സുധാകരൻ, ഷൈജു എ പി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

