സൈബർ തട്ടിപ്പ്: 14,70,800 രൂപ തട്ടിയെടുത്തു

Kannadiparamba online news

തളിപ്പറമ്പ്. സൈബർ തട്ടിപ്പ് സംഘം ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃച്ഛംബരം സ്വദേശി പി.രാജീവ് മേനോൻ്റെ (68) പരാതിയിലാണ് വാട്സാപ്പിൽ ആമസോൺ ആപ്ലിക്കേഷൻ അയച്ചുകൊടുത്ത മൊബൈൽ നമ്പറിൻ്റെ ഉടമയായ ജൂഡിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2023 നവമ്പർ 23നും ഇക്കഴിഞ്ഞ ഫെബ്രവരി 21 നുമിടയിൽ ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ്റെയും ഭാര്യയുടെയും എസ്.ബി.ഐ.അക്കൗണ്ടിൽ നിന്നും പ്രതിയുടെ പത്ത് ബേങ്ക് അക്കൗണ്ടുകളിലായി 14,70,800 രൂപ പലതവണ പണം കൈമാറുകയും പിന്നീട് ലാഭവിഹിതമോ നൽകിയ പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!