നിക്ഷേപ തട്ടിപ്പ്: റോയൽ ട്രാവൻകൂർ നിധിക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ: ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷം പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിൻ്റെ ഡയറക്ടർക്കെതിരെ കേസെടുത്തു. താഴെചൊവ്വ കിഴക്കേക്കര കീഴ്ത്തള്ളിയിലെ ലക്ഷ്മി നിവാസിൽ കെ.വി.അശ്വതിയുടെ പരാതിയിലാണ് താവക്കരയിൽ പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് ഡയറക്ടർ രാഹുൽചക്രപാണിക്കെതിരെ വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി പരാതിക്കാരിയിൽ നിന്നും സഹോദരനിൽ നിന്നുംനിക്ഷേപമായി 2021 ഒക്ടോബർ 20 ന് 2,33,000 രൂപ വാങ്ങുകയും പിന്നീട് ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!