കണ്ണാടിപ്പറമ്പ്: നാളെ മുതൽ മാർച്ച് 31 വരെ നടക്കുന്ന ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്ക് മഹോത്സവത്തിന് പങ്കുചേർന്ന് ടൗൺ ക്രിക്കറ്റ് ക്ലബ്ബ് ശ്രദ്ധേയമായി. ഞായറാഴ്ചകളിൽ ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് പരിശീലനം നടത്തുന്ന ക്ലബ്ബാണിത്. അംഗങ്ങളെല്ലാവരും ഒത്തുചേർന്ന് നൽകിയ സംഭാവന ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി പി.സി.ദിനേശൻ ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റന്‍ മുസ്തഫ മാസ്റ്ററിൽ നിന്നും സ്വീകരിച്ചു .ചടങ്ങിൽ ലതീഷ് വാര്യര്‍, ശ്രീകുമാര്‍,റാഷിദ്, രതീഷ്, ജഷീര്‍, പ്രിയേഷ് എന്നിവർ പങ്കു ചേർന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

