കണ്ണൂർ:
തെരഞ്ഞെടുപ്പിന് ഒരു മാസത്തിലേറെ ബാക്കിയുണ്ടെങ്കിലും രണ്ടാം ഘട്ട മണ്ഡല പര്യടനമാകുമ്പോഴെക്കും ജനങ്ങളിലലിഞ്ഞ് ചേർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ബുധനാഴ്ചത്തെ പര്യടനം അഴീക്കോട് മണ്ഡലത്തിലെ കപ്പക്കടവ് സിൽക്കയിൽ നിന്നാണ് ആരംഭിച്ചത്. കപ്പക്കടവ് കറി പൗഡർ യൂനിറ്റ്, അഴീക്കൽ നെറ്റ് ഫാക്ടറി, ഹാർബർ എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥിച്ചെത്തി. ഉത്തരമലബാറിലെ വികസന തുരുത്തായി ഉയരുന്ന അഴീക്കൽ തുറമുഖവും പരിസരത്തും സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നു. വാസുലാൽ നെയ്ത് കമ്പനി, തിട്ട നെയ്ത്ത് കമ്പനി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അരയാക്കണ്ടിപ്പാറ പകൽവീട് എത്തുമ്പോൾ അമ്മമാർ സ്നേഹത്താൽ ജയരാജനെ സ്വീകരിച്ചു. മീൻകുന്ന് അംഗനവാടിയിലെത്തിയപ്പോൾ കുട്ടികളുമായി കളി തമാശ പറയാനും ജയരാജൻ സമയം കണ്ടെത്തി.
ഭരതൻ കമ്പനി, വിജയൻകമ്പനി എന്നിവ സന്ദർശിച്ച ശേഷം നാറാത്ത് ചടയൻ ഗോവിന്ദന്റെ വീട്ടിലേക്കാണ് പോയത്. ചടയൻഗോവിന്ദന്റെ ഭാര്യ ദേവകിയുടെ അനുഗ്രഹം വാങ്ങിയാണ് ബലിയപട്ടം ടൈൽസിലേക്ക് യാത്രയായത്. കക്കാട് മേഖല ധനലക്ഷ്മി നെയ്ത്ത്, സുരേഷ് ചാർട്ടേഡ് കമ്പനി എന്നിവ സന്ദർശിച്ച ശേഷം ചിറക്കൽ കീരിയാട് മേഖലയെത്തി കുടുംബ യോഗത്തിലും പങ്കെടുത്തു. കാട്ടാമ്പള്ളി സിഎം സെന്റർ, ചിറക്കൽ രാമഗുരു യുപി, പുതിയതെരു, കടലായി, റോയൽ സൊസൈറ്റി, പള്ളിക്കുന്ന് ആകാശവാണി, പള്ളിക്കുന്നിലെ വിവിധ സ്ഥാപനങ്ങൾ എന്നിവയും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ കെ വി സുമേഷ് എംഎൽഎ, കെ ഗിരീശൻ, എ സുരേന്ദ്രൻ, കെ വി ഉഷ, കെ മോഹിനി, അരക്കൻ ബാലൻ, പോത്തോടി സജീവൻ എന്നിവരും കൂടെയുണ്ടായിരുന്നു. വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിലാണ് പര്യടനം.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

