ഐ.എസ്.ടി.ഇ. മത്സരത്തിൽ മികവുതെളിയിച്ച് കണ്ണൂർ ഗവ. എൻജി. കോളേജ്

Kannadiparamba online news

മാങ്ങാട്ടുപറമ്പ് : കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിൽ നടന്ന 22-ാമത് സംസ്ഥാനതല ഐ.എസ്.ടി.ഇ. മത്സരങ്ങളിൽ മികവ് തെളിയിച്ച് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്. വിവിധ മത്സരങ്ങളിൽ 313 പോയിന്റുകളാണ് കണ്ണൂർ നേടിയത്. നൂറ്റിപ്പത്തോളം വിദ്യാർഥികളാണ് കോളേജിൽനിന്ന്‌ പങ്കെടുത്തത്.

14 കോളേജുകളിൽനിന്ന്‌ അറുന്നൂറോളം മത്സരാർഥികൾ മികവുത്സത്തിൽ പങ്കെടുത്തു. മൊത്തം പോയന്റിൽ തൃശ്ശൂർ ഗവ. എൻജി. കോളേജ് ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും ടി.കെ.എം. മൂന്നാം സ്ഥാനവും നേടി. എൻജിനിയറിങ് കോളേജ് വിഭാഗത്തിൽ സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡ് (ഫാക്കൽട്ടി അഡ്വൈസർ) സംസ്ഥാനതല പുരസ്കാരം ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം അസി. പ്രൊഫസർ എ.സി. രാമാനന്ദും മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം കണ്ണൂർ സ്റ്റുഡന്റ്സ് ചാപ്റ്റർ മുൻ ചെയർപേഴ്സൺ എം. വൈഷ്ണയും നേടി.
ഐ.എസ്.ടി.ഇ. കണ്ണൂർ ചാപ്റ്റർ സെക്രട്ടറിയും സിവിൽ എൻജിനിയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എസ്.പി. ദീപു, ചിത്ര ഉണ്ണികൃഷ്ണൻ, ശിവാനി വിനോദ് എന്നിവർ ടീമിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!