ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർഥികൾ അടക്കം 20 ഓളം പേർക്ക് പരുക്കേറ്റു. മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പെരിയ പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ ബൂത് സ്ഥാപിക്കുന്നതിനായി ചാലിങ്കാൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

