275 കുപ്പി മാഹി മദ്യവും സ്കൂട്ടറുമായി യുവാവ് പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്:ലോക്സഭ ഇലക്ഷൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടി.എരമം കുറ്റൂർ മടക്കാംപൊയിലിലെ പി.നന്ദു (28) വിനെയാണ്
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്തു.
കൂടുതൽഅന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ, മൊത്ത വിൽപനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോൾ
ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യവും കണ്ടെടുത്തു.
റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ കെ .കെ.രാജേന്ദ്രൻ,
സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്. ടി.വി, സനേഷ്.പി. വി, പി.സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!