കയരളം നോർത്ത് എ എൽ പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ:
കയരളം നോർത്ത് എ എൽ പി സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് കെ പി റജിലയെ ചടങ്ങിൽ ആദരിച്ചു. എം രവി മാസ്റ്റർ ഉപഹാരം നൽകി. വാർഡ് മെമ്പർ എ പി സുചിത്ര, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!