കണ്ണൂർ: പുണ്യങ്ങളുടെപൂക്കാലമായ വിശുദ്ധ റമസാനിലെ ആദ്യവെള്ളിയാഴ്ച നാളെ. വൃതാനുഷ്ഠാനത്തിന്റെ നാലാം നാളിലെത്തിയ ആദ്യവെള്ളിയുടെ ജുമുഅ നമസ്കാരത്തിന് ആയിരക്കണക്കിന് വിശ്വാസികൾ എത്തും
നഗരങ്ങളിലുൾപ്പെടെ ജു മാമസ്ജിദുകളെല്ലാം വിശ്വാ സികളാൽ നിറഞ്ഞു കവിയും. പലയിടങ്ങളിലും പള്ളിക്ക് പുറത്തേക്ക് നിസ്കാരത്തിനുള്ള നിര ഉണ്ടാകുമെന്ന് ഉറപ്പാണ്. ജുമുഅ നിസ്കാരത്തിന് ബാങ്ക് മുഴങ്ങുന്നതിന് മണിക്കൂറു കൾക്ക് മുമ്പെ പലരും പള്ളിയിലെത്തി പുണ്യം നേടിയെടുക്കുന്നതിനായി ഖുർആൻ പാരായണത്തിലും പ്രാർ ത്ഥനകളിലും മുഴങ്ങും. ഇത്തവണ റമദാനിൽ നാല് വെള്ളിയാഴ്ച ലഭിക്കും. റമസാനിലെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റെ സവിശേഷ ദിനങ്ങളാണ്. പാപമോചനം, നരകമോചനം എന്നിവയുടെ പത്ത് നാളുകളാണ് തുടർന്നുള്ള ദിനങ്ങൾ. റമദാൻ 17ന് ബദർ ദിനമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇഫ് താർ, വിരുന്നുകൾ, ആത്മ സംസ്ക്കരണ പരിപാടികൾ തുടങ്ങിയവയാൽ ഇനിയുള്ളദിനങ്ങൾ സജീവമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

