കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി കൈവിലങ്ങുമായി കടന്നുകളഞ്ഞു. ജിമ്പൂട്ടൻ എന്ന ഷിജിൻ ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ട്രെയിനിലായിരുന്നു പ്രതിയുമായി പോലീസ് സഞ്ചരിച്ചിരുന്നത്. ട്രെയിൻ വെള്ളയിൽ സ്റ്റേഷൻ പിന്നിട്ടപ്പോൾ വേഗത കുറഞ്ഞ സമയം നോക്കി പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. മലപ്പുറത്ത് ഒരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് പ്രതി. മദ്യപിച്ച് ബഹളം വച്ച കേസിലാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

