വീട് തകർന്നു വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു.

Kannadiparamba online news

പഴയങ്ങാടി : വീട് തകർന്നു വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി അടുത്തില ബസ്റ്റോപ്പിന് സമീപത്തെ നടക്കൽ നാരായണിയുടെ വീടാണ് വ്യാഴാഴ്ച രാവിലെ എട്ടുമണി യോടെ തകർന്നത്. പഴയങ്ങാടി അടുത്തിലയിലെ നടക്കൽ നാരായണി തലനാരിഴക്കാണ് രക്ഷപ്പെട്ടത് . രാവിലെ വീട്ടിൽ നിന്നും പാത്രം കഴുകാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഉൾ ഭാഗത്ത് നിന്ന് ശബ്ദം കേട്ടത്. നിമിഷ നേരം കൊണ്ട് വീടിന്റെ മേൽക്കൂര നിലം പൊത്തി.

വീടിന്റെ ചുവരുകളിൽ വിള്ളൽ വീണു. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന നിലയിലാണ് വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നശിച്ചു. ആകെയുള്ള കിടപ്പാടം തകർന്നതോടെ ഏറെ വിഷമത്തിലായിരിക്കുയാണ് ഇവർ. ഏഴോo ഗ്രാമപഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 5ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!