കണ്ണൂർ: അനധികൃത മണൽകടത്ത് ഡ്രൈവറും ലോറിയും പിടിയിൽ. പാപ്പിനിശേരിയിലെ കെ.കെ.നബീലിനെ (35)യാണ് മണൽ മോഷണ കേസിൽ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.അനധികൃതമായി മണൽ കടത്തിവരികയായിരുന്ന കെ. എൽ.17. സി. 825 നമ്പർ ടിപ്പർ ലോറിയുമായി കുഞ്ഞിപ്പള്ളിയിൽ വെച്ചാണ് എസ്.ഐ.ബാബു ജോണും സംഘവും പ്രതിയെ പിടികൂടിയത്. ലോറിയും മണലും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

