മാങ്ങാട്ടുപറമ്പ് : കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയ രണ്ടുപേരെ വിദ്യാർഥികൾ പിടിച്ച് പോലീസിന് കൈമാറി. ആന്തൂർ തളിയിലെ കാരി ഹൗസിൽ എം. പ്രവീൺ (23), കോൾമൊട്ടയിലെ ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിന് സമീപത്തെ എൻജിനിയറിങ് കോളേജ് മെൻസ് ഹോസ്റ്റൽ വളപ്പിലെത്തിയ ഇവരെ ഹോസ്റ്റലിലെ വിദ്യാർഥികൾ പിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ശരീരത്തിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്.
തളിപ്പറമ്പ് ഇൻസ്പെക്ടർ ബെന്നി ലാൽ, എസ്.ഐ.മാരായ പി. റഫീഖ്, ജെയ്മോൻ, സി.പി.ഒ. അരുൺ, ഡ്രൈവർ ഷോബിത്ത്, റൂറൽ എസ്.പി.യുടെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് (ഡാൻസാഫ്) അംഗങ്ങൾ എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

