കണ്ണൂർ: കണ്ണൂർ പാർലമെന്റ്മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകളുടെ നേതൃ യോഗം കണ്ണൂർ ഡി.സി.സി ഓഫീസിൽ ചേർന്നു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
അഡ്വ.അബ്ദുൾ കരീം ചേലേരി യോഗം ഉദ്ഘാടനം ചെയ്തു.
യു.ഡി.എസ്.എഫ് കണ്ണൂർ പാർലിമെന്റ് കമ്മിറ്റി ചെയർമാനായി എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തിലിനെയും കൺവീനറായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുലിനെയും തിരഞ്ഞെടുത്തു.
അഡ്വ.കെ ജയന്ത്,റിജിൽ മാക്കുറ്റി,വി പി അബ്ദുൾ റഷീദ്,പി.മുഹമ്മദ് ഷമ്മാസ്,ഫർഹാൻ മുണ്ടേരി,ഇജാസ് ആറളം,റംഷാദ് പേരാവൂർ,ആദർശ് മാങ്ങാട്ടിടം എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

