ട്രാഫിക് സേനാംഗങ്ങൾക്ക് ആശ്വാസമായി കുടിവെള്ള വിതരണവുമായി പോലീസ് അസോസിയേഷൻ .

Kannadiparamba online news

കണ്ണൂർ:കത്തുന്ന വെയിലിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി കുടിവെള്ള വിതരണവും, സൺഗ്ലാസുകളുടെ വിതരണവും സംഘടിപ്പിച്ചു.

*കുടിവെള്ള വിതരണ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ട്രാഫിക്ക് യൂണിറ്റിൽ വെച്ച് കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ.സി. പി. പി.ബാലകൃഷ്ണൻ നായർ നിർവ്വഹിച്ചു.

വിഷൻ പ്ലസ് ഐ കെയർ പോലീസ് സേനാംഗങ്ങൾക്കായി സൗജന്യമായി നൽകിയ സൺഗ്ലാസുകൾ വിഷൻ പ്ലസ് എംഡി അബ്ദുൾ റഷീദ് ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

ചടങ്ങിൽ കണ്ണൂർ ട്രാഫിക്ക് SHO പ്രകാശൻ.പി.വി, KPOA ജില്ലാ സെക്രട്ടറി.രാജേഷ്.കെ, KPA സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ.ഷൈജു മാച്ചാത്തി, KPA ജില്ലാ പ്രസിഡന്റ് സന്ദീപ് കുമാർ.വി.വി, വിഷൻ പ്ലസ് ഐ കെയർ MD അബ്ദുൾ റഷീദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

KPOA കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ.ബിനു മോഹൻ.പി.എ അധ്യക്ഷനായ ചടങ്ങിൽ, KPA കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി ശ്രീ.സിനീഷ്.വി സ്വാഗതവും, KPOA ജില്ലാ കമ്മിറ്റി അംഗം ശ്രീ.ബാബുരാജ്.പി.വി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!