കണ്ണൂർ നഗരത്തിലെ കൗസർ കോപ്ലക്സിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായ മാലിന്യസംസ്കരണം കണ്ടെത്തി. കെട്ടിടത്തിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഒരു ചാലിലേക്ക് ഒഴുക്കിവിടുന്നതും ആരോഗ്യത്തിന് ഭീഷണിയായ വിധത്തിൽ സമീപത്ത് തന്നെ തുറസ്സായ സ്ഥലത്ത് കെട്ടിക്കിടക്കുന്നതുമാണ് സ്ക്വാഡിൻറെ പരിശോധനയിൽ കണ്ടത്. കൂടാതെ പ്ലാസ്റ്റിക് ഉൾപ്പടെയുളള മാലിന്യങ്ങൾ സ്ഥിരമായി കത്തിക്കുന്നതും കണ്ടെത്തി. കെട്ടിടഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറികുൽ അൻസാർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

