ഒരു വർഷത്തെ കർമ്മപദ്ധതികളുമായി ദുബൈ കണ്ണൂർ ജില്ലാ കെ.എം.സി.സി

Kannadiparamba online news

ദുബൈ: ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രവർത്തക സംഗമവും മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണവും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉത്ഘാടനം ചെയ്തു. റമദാനിലെ വിപുലമായ റിലീഫ് പ്രവർത്തങ്ങൾ ഉൾപ്പടെ അടുത്ത ഒരു വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി. പ്രായാധിക്യത്താലും മറ്റും അവശതകൾ അനുഭവിക്കുന്ന 100 പഴയകാല പ്രവർത്തകർക്ക് റമദാൻ-പെരുന്നാൾ സ്നേഹ സമ്മാനം നൽകുന്ന റമദാൻ സ്പെഷ്യൽ പദ്ധതി ജില്ലാ മുസ്‌ലിം ലീഗുമായി സഹകരിച്ച് നടത്താൻ തീരുമാനിച്ചു.

ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡണ്ട് എൻ യു ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. ട്രഷറർ റഹ്‌ദാദ് മൂഴിക്കര ഒരു വർഷത്തെ പദ്ധതികൾ വിശദീകരിച്ചു. കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി. സമീർ, റയീസ് തലശ്ശേരി, ഒ. മൊയ്തു, ടി പി അബ്ബാസ് ഹാജി, ടി പി മഹമൂദ് ഹാജി, എ.സി ഇസ്മായിൽ, ടി ഹംസ പ്രസംഗിച്ചു. ഹാഫിസ് മുഹമ്മദ് അബ്‌റാർ ഖിറാഅത്ത് നിർവഹിച്ചു.

മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച്, ഹാഷിം പെരിങ്ങോം, അഹമ്മദ് കമ്പിൽ, ഇബ്രാഹിം കുട്ടി മുട്ടം, സുനീത് ചാലാട്, മൊയ്തു വാരം, ഉനൈസ് സി കെ, റഷീദ് ധർമ്മടം, അസ്‌ലം കാക്കയങ്ങാട്, യാസിർ ഇരിക്കൂർ, സിറാജ് കതിരൂർ, സിദ്ധീഖ് മരുന്നൻ, അൻസാരി പയ്യാമ്പലം, ടി കെ റയീസുദ്ധീൻ ചർച്ചയിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി സ്വാഗതവും സെക്രട്ടറി ഫൈസൽ മാഹി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!