വളപട്ടണം. ടെലഗ്രാം ആപ്പ് വഴി ജോലി തട്ടിപ്പ് യുവതിയുടെ പണം തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കേസ്.വളപട്ടണം പാലോട്ടുവയൽ സ്വദേശിനിയുടെ പരാതിയിലാണ് തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തത്.മീഷോ ആപ്പ് വഴി പാർടൈം ജോലി നൽകാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 29 നും ഈ മാസം മൂന്നിനുമിടയിൽ വാട്സ് ആപ്പ് ലിങ്ക് അയക്കുകയും ടെലഗ്രാം ആപ്പ് വഴി സ്ക്രീൻ ഷോട്ടുകൾ അയച്ച് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികളുടെ നാല് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയും പിന്നീട് 1,46,600 രൂപ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

