കണ്ണൂർ:- ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ വുമൺസ് വിങ്ങ് വനിതാ ജയിലിൽ അന്താരാഷ്ട്ര വനിതാ ദിന പരിപാടിയും , ഹെൽത്ത് ചെക്കപ്പും, ബോധവൽക്കരണ ക്ലാസും നടത്തി. അസി: സുപ്രണ്ട് ജിഷാമോൾ ബിയുടെ അദ്ധ്യക്ഷതയിൽ അസി: സുപ്രണ്ട് ശ്രീമതി മൃദുല പി നായർ ഉൽഘാടനം നിർവ്വഹിച്ചു. ഡോ : ഫാത്തിമ നെസ് വ , നിഷ ഡോ: ഷഹന ഷെറിൻ എന്നിവർ സംസാരിച്ചു. വുമൺ സ് വിങ്ങ് കൺവീനർ ഡോ: അമുദ എം ബോധവൽക്കരണ ക്ലാസ് നടത്തി.വനിതാ തടവുകാരുടെയും ജയിൽ ഉദ്യോഗസ്ഥരുടേയും, ആരോഗ്യം, ഹോമിയോപ്പതി ചികിൽസാ രീതികൾ സാധ്യതകൾ, സ്ത്രീജന്യ രോഗങ്ങൾ മുതലായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തടവുകാർ സ്വയം പരിചയപ്പെടുത്തുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയതു. അസി: പ്രിസൺ ഓഫീസർ സ്വാഗതവും, ഡോ: നസീമ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

