കണ്ണൂർ:
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ലോട്ടറിതൊഴിലാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയായിരുന്നു
ഞായറാഴ്ച എം വി ജയരാജന്റെ പര്യടനം. അഴീക്കോട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണത്തിന് ഇടയിലാണ് കണ്ണൂരിൽ ലോട്ടറിതൊഴിലാളികളുടെ കൺവൻഷനിൽ പങ്കെടുക്കാനെത്തിയത്. ലോട്ടറിതൊഴിലാളികൾക്ക് വേണ്ടി യൂനിയൻ രൂപീകരിക്കുകയും ക്ഷേമ നിധി ഏർപ്പാടാക്കുകയും ചെയ്ത തങ്ങളുടെ നേതാവ് എം വി ജയരാജന്റെ വിജയത്തിന് വേണ്ടിയാണ് തൊഴിലാളികൾ പ്രത്യേക കുടുംബ സംഗമം വിളിച്ച് ചേർത്തത്.
ഞായറാഴ്ച രാവിലെ ചാലാട്, കുഞ്ഞിപ്പള്ളി, കണ്ണാടിപറമ്പ് തെരു എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ ആനയിച്ച് കൊണ്ടുള്ള റോഡ് ഷോ നടന്നു. കോർപ്പറേഷന്റെ ഭാഗമായ പള്ളിക്കുന്ന്, പുഴാതി സോണൽ മേഖലയിലും നാറാത്ത് പഞ്ചായത്തിലും വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കണ്ണൂരിൽ ഹോമിയോ ഡോക്ടർമാരുടെ കുടുംബസംഗമത്തിലും പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ കെ വി സുമേഷ് എംഎൽഎ, കെ സി ഹരികൃഷ്ണൻ, ടി രവീന്ദ്രൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ധർമടം, മട്ടന്നൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലും ജയരാജൻ പങ്കെടുത്തു. ശനിയാഴ്ച രാത്രി മുഴപ്പിലങ്ങാട് കൂറുമ്പകാവിലെ താലപ്പൊലി മഹോൽസവ ചടങ്ങിലും ജയരാജനെത്തിയിരുന്നു.
തിങ്കളാഴ്ച കണ്ണൂർ മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8ന് തലമുണ്ടയിൽ നിന്ന് പര്യടനം തുടങ്ങും. 8.30 കാഞ്ഞിരോട്, 9 മണി ഏച്ചൂർ, 9.30 മുണ്ടേരി, 10.30 ചേലോറ, 11.15 വലിയന്നൂർ, 3 മണി ചൊവ്വ സ്പിന്നിംഗ് മിൽ, 3.45 തെക്കീ ബസാർ, 7.30 എളയാവൂർ, എളയാവൂർ സൗത്ത് എന്നിവിടങ്ങളിൽ വോട്ടർമാരെ കാണും. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന കണ്ണൂർ, അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലും പങ്കെടുക്കും.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

