കണ്ണൂർ ചാലാട് സ്വദേശിനി തന്റെ വീട് വാടകയ്ക് നൽകുന്നതിനു OLX ൽ പരസ്യം ചെയ്തതിൽ, താല്പര്യം അറിയിച്ചു വിളിച്ച തട്ടിപ്പുകാരൻ യുവതിക്ക് ഗൂഗിൾ പേ വഴി അഡ്വാൻസ് പണം നൽകുന്നതിനായി ഒരു ലിങ്ക് നൽകുകയും. തുടർന്ന് അതിൽ ക്ലിക്ക് ചെയ്ത് UPI PIN നൽകിയതിൽ 48,000 രൂപ നഷ്ടപ്പെട്ടു.
മറ്റൊരു പരാതിയിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ പരസ്യം കണ്ടതിൽ മൊബൈൽ ഫോൺ വാങ്ങുന്നതിന് പണം നൽകിയ എടക്കാട് സ്വദേശിക്ക് 10,418 രൂപ നഷ്ടപ്പെട്ടു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷം ഓർഡർ ചെയ്ത മൊബൈൽ ഫോൺ ലഭിക്കുന്നതിനായി കൂടുതൽ പണം ആവശ്യപ്പെട്ടു തുടർന്ന് മൊബൈൽ ഫോൺ നൽകാതെ കബളിപ്പിക്കപ്പെടുകയായിരുന്നു.
ആരും തന്നെ OLX ലെ പരസ്യം കണ്ട് അജ്ഞാതർ അയച്ചു തരുന്ന ലിങ്കിൽ പ്രവേശിച്ച് UPI PIN നൽകുകയോ,വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം കൈമാറുകയോ ചെയ്യരുത്.
ഈ കോമേഴ്‌സ് വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം പണം കൈമാറുവാൻ ശ്രദ്ധിക്കുക. ഇൻസ്റ്റഗ്രാം ടെലെഗ്രാം വാട്സ്ആപ്പ് എന്നിങ്ങനെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

