മരണത്തെ മുഖാമുഖം കണ്ട്… കണ്ണൂരിൽ ഓടുന്ന ട്രെയിനിന് അടിയില്‍ വീണ ചായ വില്‍പ്പക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി….

Kannadiparamba online news

കണ്ണൂർ: പ്ലാറ്റ്ഫോമിൽ നിന്നും ഓടുന്ന ട്രെയിനിന് അടിയിൽ വീണ ചായ വിൽപ്പക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവം. ഷറഫുദ്ദീൻ എന്ന ചായവിൽപ്പനക്കാരനാണ് മരണത്തെ മുഖാമുഖം കണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന മംഗ്ലൂരു-കോയമ്പത്തൂർ ഇന്‍റർസിറ്റിക്ക് അടിയിലേക്കാണ് ഷറഫുദ്ദീൻ അബദ്ധത്തിൽ വീണത്. ചായ വിൽപ്പന നടത്തുന്നതിനിടെ പ്ലാറ്റ്ഫോമിലെ ഇളക്കിടന്ന ടൈലിൽ തടഞ്ഞ് ഷറഫുദ്ദീൻ ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

പ്ലാറ്റ് ഫോമിൽ നിന്ന് ഓടുന്ന ട്രെയിനിന് അടിയിലേക്ക് ഒരാൾ വീഴുന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥരും പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരും ഞെട്ടി. ഇവർ ഓടിയെത്തുമ്പോഴും ട്രെയിൻ അതിവേഗത്തിൽ പായുന്നുണ്ടായിരുന്നു. അപകടം കണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥയടക്കം പാഞ്ഞെത്തി, ഇതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽ നിന്നും ഒരു പരുക്കുമില്ലാതെ ഷറഫുദ്ദീൻ  പ്ലാറ്റ്ഫോമിൽ പിടിച്ച് മുകളിലേക്ക് കയറി, എല്ലാം നിമിഷങ്ങൾക്കിടയിൽ സംഭവിച്ചു. മരണം മുന്നിൽ കണ്ട നിമിഷങ്ങളുടെ നടുക്കത്തിലായിരുന്നു എല്ലാവരും. ഷറഫുദ്ദീൻ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതോടെ വലിയൊരു ദുരന്തമൊഴിഞ്ഞ ആശ്വാസത്തിലായി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ.

ഷറഫുദ്ദീൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതോടെ വലിയൊരു ദുരന്തം മാറിപ്പോയ ആശ്വാസത്തിലായി ചുറ്റും കൂടിയവർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ ആരുടേയും ഉള്ള് കിടുങ്ങും. പ്ലാറ്റ്ഫോമിലെ ഇളകിക്കിടന്ന ടൈലിൽ തടഞ്ഞാണ് താൻ വീണതെന്ന് ഷറഫുദ്ദീൻ പറയുന്നു.  ഷറഫുദ്ദീൻ പ്ലാറ്റ്ഫോമിൽ നിന്നും താഴെ വീണതോടെ അനങ്ങരുത്, അവിടെ കിടക്കക്കണമെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിനിന്‍റെ ശബ്ദത്തിൽ അത് ഷറഫുദ്ദീൻ കേട്ടിരു്ന്നില്ല. ഒരു തോന്നലിൽ എഴുന്നേറ്റ് പോരുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നു. ആ തീരുമാനം ശരിയോ തെറ്റോ എന്നൊന്നും അപ്പൊ ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല, എന്തായാലും ആ സമയത്തെ ഷറഫുദ്ദീന്‍റെ ധൈര്യത്തിന് കയ്യടിക്കുകയാണ് ദൃക്സാക്ഷികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!