തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം.

Kannadiparamba online news

തളിപ്പറമ്പ്: തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്.

ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. 

ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. 

പെട്ടെന്നുതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. 

റസിഡന്‍ഷ്യല്‍ മേഖലയായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തി. 

നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. 

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!