കണ്ണൂർ: സാധനങ്ങൾ വിതരണം ചെയ്ത പണത്തിനായി സൂപ്പർ മാർക്കറ്റിലെത്തിയ യുവാവിനെ സ്ഥാപനത്തിലെ ജീവനക്കാർ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. വളപട്ടണം മന്നയിലെ സൗദാസിലെ വി.കെ.ഇർഫാൻ അഹമ്മദിൻ്റെ പരാതിയിലാണ് തളാപ്പിലെ എജ്യു ഹൈപ്പർമാർട്ടിലെ മാനേജർ ശ്രീശാന്ത്, പർച്ചേഴ്സ് മാനേജർ അനസ്, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചത്.ഇക്കഴിഞ്ഞ ഒന്നാം തീയതി 5.30 മണിക്കാണ് സംഭവം. പരാതിക്കാരൻ ഗ്രോസറി സാധനങ്ങൾ വിതരണം ചെയ്ത പണം ഒരാഴ്ച കഴിഞ്ഞ് തരാമെന്ന വാക്കാലുള്ള ഉറപ്പിൻമേൽ പണം വാങ്ങാനെത്തിയപ്പോഴാണ് സംഘം മർദ്ദിച്ചത് എന്നാണ് പരാതി.കേ സെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

