തലശ്ശേരി-മാഹി ബൈപ്പാസ്: വാഹനങ്ങൾ ഓടിത്തുടങ്ങി,11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

Kannadiparamba online news

കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് നാലുവരിപ്പാത ഉദ്ഘാടനത്തിന് മുന്നോടിയായി അഞ്ചുദിവസത്തേക്ക് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തു. വ്യാഴാഴ്ച രാത്രി മുതലാണ് ബൈപ്പാസ് തുറന്നുകൊടുത്തത്. ഇതോടെ ബൈപ്പാസിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി.

11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി രണ്ട് പദ്ധതികളിലായുള്ള 35 കിലോമീറ്റർ ദൂരമുള്ള റോഡ് ഉദ്ഘാടനം ചെയ്യും.

ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എൻ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി, ഗവർണർമാരായ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, തമിഴിസൈ സൗന്ദർ രാജൻ (പുതുച്ചേരി), പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവർ പങ്കെടുക്കും.


അഴിയൂർ-മുഴപ്പിലങ്ങാട് 18.6 കിലോമീറ്റർ റോഡും മുക്കോല ജങ്ഷനിൽനിന്ന് കേരള-തമിഴ്‌നാട് ബോർഡറിൽ 16.5 കിലോമീറ്റർ റോഡുമാണ് 2769 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!