
കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ (ശിവ ) ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ പഴക്കുല സമർപ്പണം, വിശേഷാൽ പൂജകൾ, ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമ പാരായണം, വൈകുന്നേരം ദീപാരാധന, ഇളനീരഭിഷേകം, ശിവപൂജ, പാനകവിതരണം എന്നിവയിൽ പങ്കെടുക്കാൻ അഭുതപൂർവ്വമായ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നിരവധി ഭക്തജനങ്ങൾ നെയ്യമ്യത് സമർപ്പണം നടത്തി. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

