കാട്ടാമ്പള്ളി: കാട്ടാമ്പള്ളി പദ്ധതി കുണ്ടിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഇന്നു രാത്രി 9 മണിയോടെയാണ് സംഭവം. കണ്ണാടിപ്പറമ്പ് ഭാഗത്തു നിന്നും പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് മറിഞ്ഞത്. നായ കുറുകെ പായുന്നതിനിടെ ഓട്ടോ വെട്ടിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് ക്രെയിൻ എത്തി ഓട്ടോ തിരികെ കയറ്റുവാനുള്ള ശ്രമത്തിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

