എൽഡിഎഫ് കണ്ണൂർ ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ്: 5001അംഗ ജനറൽ കമ്മിറ്റിയും 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു

Kannadiparamba online news


കണ്ണൂർ:
ആയിരങ്ങൾ പങ്കെടുത്ത ആവേശകരമായ കൺവൻഷനിൽ എൽഡിഎഫ് കണ്ണൂർ ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയായി. കലക്‌ട്രേറ്റ് മൈതാനിയിൽ നടന്ന കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. സ്ഥാനാർത്ഥി എം വി ജയരാജൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, പി സന്തോഷ്‌കുമാർ എംപി, ജോയ് കൊന്നക്കൽ, ടി എൻ ശിവശങ്കരൻ, പിപി ദിവാകരൻ, വി കെ ഗിരിജൻ, അഡ്വ എജെ ജോസഫ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജോസ് ചെമ്പേരി, കെ സി ജേക്കബ്ബ് മാസ്റ്റർ, സി വൽസൻ മാസ്റ്റർ, ഡോ വി ശിവദാസൻ, ടി വി രാജേഷ്തുടങ്ങിയവർ സംസാരിച്ചു. എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിപി സന്തോഷ്‌കുമാർ അധ്യക്ഷനായി. കലക്‌ട്രേറ്റിന് മുൻ വശം എൻഎസ് ടാക്കീസിനടുത്ത കെട്ടിടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
ഭാരവാഹികൾ
സിപി സന്തോഷ്‌കുമാർ(പ്രസിഡന്റ്), എൻ ചന്ദ്രൻ(സെക്രട്ടറി), കെ പി സഹദേവൻ, കെ ടി ജോസ്, ജോയ് കൊന്നക്കൽ, യു ബാബു ഗോപിനാഥ്, കെ സുരേശൻ, വി കെ ഗിരിജൻ, രാഗേഷ് മന്ദമ്പേത്ത്, ഹമീദ് ചെങ്ങളായി, ജോജി ആനിത്തോട്ടം, ജോസ് ചേമ്പേരി, കെ സി ജേക്കബ്ബ് മാസ്റ്റർ, സി വൽസൻ മാസ്റ്റർ, മുഹമ്മദ് പാറക്കാട്ട്, ഡോ കെ പി ബാലകൃഷ്ണപൊതുവാൾ, എബി എൻ ജോസഫ്(വൈസ് പ്രസിഡന്റുമാർ). വി ശിവദാസൻ എംപി, വെള്ളോറ രാജൻ, അഡ്വ മാത്യുകുന്നപ്പള്ളി, ഇപിആർ വേശാല, പി സി അശോകൻ, കെ പി പ്രശാന്ത്, ബാബുരാജ് ഉളിക്കൽ, ഡി മുനീർ, കെ പി അനിൽകുമാർ, പിഎസ് ജോസഫ്, സന്തോഷ് മാവില, അഡ്വ ജോർജ്ജ് കുട്ടിപള്ളാട്ട്, എം പ്രകാശൻ മാസ്റ്റർ, എൻ സുകന്യ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!