ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ ചുഴലി സ്വദേശി വിദ്യാർഥി ഖത്തറിൽ മരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് സിദ്ര ആശുപത്രിയിൽ മരിച്ചത്.
അഞ്ചാം ക്ലാസുകാരനായ ഷദാൻ നാളുകളായി ചികിത്സയിലായിരുന്നു. പിതാവ്: ഷാജഹാൻ. മാതാവ്: ഹഫ്‌സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

